cow protection will be a set back to modi in coming election
ബിജെപി സർക്കാരിന്റെ അതിരുവിട്ട പശു സംരക്ഷണം തിരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച ഗോസംരക്ഷണം പ്രധാന ആയുധമാക്കിയ ഉത്തർപ്രദേശിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന യുപിയിലെ കർഷകരാണ് പശു സംരക്ഷണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിനും പ്രിയങ്കാ ഗാന്ധിക്കും പിന്നാലെ കർഷക രോക്ഷവും ബിജെപിയുടെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്